അനുബന്ധ വാര്‍ത്തകള്‍
- സലാറിന്റെ ക്യാന്‍വാസ് കെജിഎഫിനേക്കാള്‍ വലുത്, പൃഥ്വിരാജിന് പ്രഭാസിനോളം പ്രധാന്യമുള്ള വേഷമെന്ന് നടി ശ്രിയ റെഡ്ഡി
- എന്തുകൊണ്ടാണ് ഭയപ്പെട്ടിരുന്ന ബൗളറായി സച്ചിന് എന്റെ പേര് പറഞ്ഞതെന്ന് മനസിലാകുന്നില്ല: അബ്ദുള്‍ റസാഖ്
- നിഖില വിമലും അനശ്വര രാജനും നായികമാര്‍! സിനിമ ഏതെന്ന് മസ്സിലായോ ?
- 'എമ്പുരാന്' അപ്‌ഡേറ്റ് !ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ ?
- എന്തിനാണ് അശ്വിനെ ഒഴിവാക്കിയത്, ആ യുക്തി എനിക്ക് മനസിലാവുന്നില്ല, ടീം സെലക്ഷനെതിരെ സച്ചിനും
പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി
വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കാലിലെ ലിഗമെന്റില്‍ കീഹോള്‍ ശസ്ത്രക്രിയ നടന്നത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.
മറയൂരില്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കാലില്‍ പരിക്കേറ്റത്. സംഘടന രംഗം ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്നെ പൃഥ്വിരാജിനെ ആശുപത്രിയില്‍ എത്തിച്ചു.
ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയംവദാ കൃഷ്ണനാണ് നായിക.
അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലാണ് സിനിമയാക്കുന്നത്.ഒരു ത്രില്ലര്‍ തന്നെയാകും ചിത്രം.