ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള സിനിമ, നിവിന്‍ പോളിയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (15:10 IST)
2018 ന്റെ വിജയത്തിന് ശേഷം ജൂഡ് ആന്റണി പുതിയ സിനിമ പ്രഖ്യാപിച്ചു.
അദ്ദേഹം തന്റെ അടുത്ത പ്രോജക്റ്റിനായി ഒരു ജനപ്രിയ തമിഴ് പ്രൊഡക്ഷന്‍ ബാനറുമായി കൈകോര്‍ക്കും, അതില്‍ നിവിന്‍ പോളി നായകനാകും.തമിഴ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സിനിമ നിര്‍മിക്കും.
ലൈക്ക പ്രൊഡക്ഷന്‍സ് മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.ഔദ്യോഗിക സ്ഥിരീകരണം വന്നെങ്കിലും ജൂഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :