നിഖില വിമലും അനശ്വര രാജനും നായികമാര്‍! സിനിമ ഏതെന്ന് മസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂണ്‍ 2023 (15:07 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

തമിഴ് നടന്‍ യോഗി ബാബു അടുത്തിടെയാണ് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി ചെയ്യുന്നതിനായി കരാര്‍ ഒപ്പിട്ടത്.

ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.


അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :