കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 3 ജൂലൈ 2023 (15:45 IST)
ആദിപുരുഷ് തളര്‍ത്തിയെങ്കിലും വലിയൊരു തിരിച്ചുവരവിനായുളള ശ്രമത്തിലാണ് പ്രഭാസ്. ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാനായി സലാര്‍ ടീസര്‍ ജൂലൈ ആറിന് പുലര്‍ച്ചെ 5 12ന് പുറത്തുവരും. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പുതിയ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രഭാസ്- ശ്രുതി ഹാസന്‍ ടീമിന്റെ സലാര്‍ റിലീസിന് ഒരുങ്ങുകയാണ്.കെജിഎഫിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി കാത്തിരിക്കുകയാണ് സിനിമാലോകം.