അനുബന്ധ വാര്‍ത്തകള്‍
- ചിയേഴ്സ് പറഞ്ഞ് ഫഹദും സൗബിനും, 'ഇരുള്‍' ലൊക്കേഷന്‍ ചിത്രം പുറത്ത് !
- ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെന്ന നേട്ടവുമായി 'മാലിക്' ട്രെയിലര്‍, മികച്ച പ്രകടനം പുറത്തെടുത്ത് ഫഹദ് ഫാസില്‍
- 'കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം'; 'മാലിക്' വിശേഷങ്ങളുമായി വിനയ് ഫോര്‍ട്ട്
- 'മാലിക്'ലെ തന്റെ രൂപം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട്, നടനെ പ്രശംസിച്ച് കുഞ്ചാക്കോബോബനും സിനിമാതാരങ്ങളും
- ഇതുവരെ കാണാത്ത രൂപത്തില്‍ നിമിഷ സജയന്, മാലിക് പുതിയ പോസ്റ്റര്‍ പുറത്ത്
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിലിന്റെ 'ജോജി' !
ഫഹദ് ഫാസിലിന്റെ 'ജോജി'യ്ക്ക് ഒ.ടി.ടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ ഏഴിന് സ്ട്രീമിംഗ് ആരംഭിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജോജിയുടെ രൂപം ദിലീഷ് പോത്തന്‍ വെളിപ്പെടുത്തി. ചിത്രത്തിലെ ഫാസിലിന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ അധികമൊന്നും പുറത്ത് വിട്ടിരുന്നില്ല.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരന്‍ ആയിട്ടായിരിക്കും ഫഹദ് എത്തുന്നത്.
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.