ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' എങ്ങനെയായിരിക്കും? ആദ്യ സൂചന ഏപ്രില്‍ 4ന് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (11:00 IST)

ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമ എങ്ങനെ ആയിരിക്കുമെന്ന ആദ്യ സൂചന പുറത്തുവരുന്നു. ഏപ്രില്‍ 4ന് വൈകുന്നേരം 6 മണിക്ക് ടീസര്‍ പുറത്തുവരുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. കൂളിംഗ് ഗ്ലാസ് ധരിച്ച് ചായക്കടയില്‍ നില്‍ക്കുന്ന നടന്റെ പുതിയ രൂപവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍ ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയുളള ചിത്രമാണ് സല്യൂട്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :