അനുബന്ധ വാര്‍ത്തകള്‍
- 'ബാറോസ്' തിരക്കില്‍ മോഹന്‍ലാല്‍, പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- ധനുഷിന്റെ 'കര്ണന്'ന് ആശംസകളുമായി മോഹന്‍ലാല്‍,ഏപ്രില്‍ 9 ന് തീയേറ്ററുകളിലേക്ക്
- ജോര്‍ജുകുട്ടിയും കുടുംബത്തെയും വീണ്ടും ഓര്‍ത്ത് മീന, മാസങ്ങള്‍ക്കുശേഷം അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും !
- 'ബാറോസ്' ചിത്രീകരണം രണ്ടാം ദിവസത്തിലേക്ക്, സംവിധായകനായി മോഹന്‍ലാല്‍
- 'മരക്കാര്‍' മോഹന്‍ലാലിനും എനിക്കും ഒരു സ്വപ്ന സാക്ഷാത്കാരം പോലെ: പ്രിയദര്ശന്
ഹോളിവുഡ് സ്‌റ്റൈലില്‍ ബറോസ് ഒരുങ്ങുന്നു, ചുറുചുറുക്കോടെ മോഹന്‍ലാല്‍ !
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ആരാധകരും ആവേശത്തിലാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ലൊക്കേഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഹോളിവുഡ് സ്‌റ്റൈലിലാണ് ബറോസിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത് എന്നാണ് വീഡിയോ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്. പ്രധാനവേഷത്തിലെത്തുന്ന പാസ് വേഗയുടെ സ്‌കൂള്‍ രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. ഫോര്‍ട്ട് കൊച്ചിയിലാണ് ഷൂട്ട് ആരംഭിച്ചത്. കേരളത്തിനു പുറമേ ഗോവയാണ് ബോസിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.
ഇനിയുള്ള മൂന്ന് മാസക്കാലത്തോളം മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ തിരക്കിലായിരിക്കും. അതിനുശേഷം മാത്രമേ അദ്ദേഹം മറ്റു ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുകയുള്ളൂ എന്നാണ് അറിയാന്‍ ആകുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.