ജോര്‍ജുകുട്ടിയും കുടുംബത്തെയും വീണ്ടും ഓര്‍ത്ത് മീന, മാസങ്ങള്‍ക്കുശേഷം അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (12:51 IST)

ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2. അടുത്തിടെ മലയാളത്തില്‍ നിന്ന് ഹിറ്റായ ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്. സിനിമയിലെ നായിക കൂടിയായ ഇപ്പോള്‍ തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ്. മാസങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലിനും എസ്തറിനും അന്‍സിബയ്‌ക്കൊപ്പം മലയാളത്തില്‍ ചിത്രീകരിച്ച ഇതേ രംഗം തെലുങ്കില്‍ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പങ്കു വയ്ക്കുകയാണ് മീന.

'ഇന്ന് ഞാന്‍ അതേ രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഈ ദിവസം ഓര്‍ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങള്‍ ഒരിക്കല്‍ കൂടി ചെയ്യുമ്പോഴുള്ള മനോഹരമായ അനുഭവം'- മീന കുറിച്ചു.

ജിത്തു ജോസഫ് തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്. എസ്തറും, നാദിയ മൊയ്തുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :