1. വിനോദം
  2. സിനിമ
  3. അണിയറ
  4. anusithara's next movie duniyavinte orattathu

യഥാര്‍ത്ഥ സംഭവകഥ,ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമായി അനു സിതാര, 'ദുനിയാവിന്റെ ഒരറ്റത്ത്' ഒരുങ്ങുന്നു

അനു സിതാര
അനു സിതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നടി ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക.ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ കൂടിയായിരിക്കും ഇത്.
 
ആലപ്പുഴക്കാരിയായ അനുസിതാരയുടെ കഥാപാത്രം വിവാഹത്തോടെ മട്ടാഞ്ചേരിയില്‍ എത്തുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
 
വാതില്‍ എന്ന സിനിമയിലാണ് അനു സിതാര ഒടുവിലായി അഭിനയിച്ചത്.
അടുത്ത ലേഖനം
'ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തി',അനുപമ പരമേശ്വരനെ കുറിച്ച് നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ