കെ ആര്‍ അനൂപ്|
Last Modified ഞായര്‍, 2 മെയ് 2021 (11:16 IST)
ശരീര ഭാരം കുറച്ച് അനു സിതാര. ഒരു മാസത്തിനുള്ളില്‍ തന്നെ ആറു കിലോ വെയിറ്റ് കുറച്ചു എന്ന് നടി പറഞ്ഞു. അതിനായി തന്നെ സഹായിച്ചത് ഉണ്ണിമുകുന്ദന്‍ ആണെന്നും നടി വെളിപ്പെടുത്തി. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ശരീര ഭാരം കുറച്ച ചിത്രങ്ങളും അനു പങ്കുവെച്ചു. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അനുവും ഉണ്ണിയും. അടുത്തിടെ വയനാട് എത്തിയപ്പോള്‍ നടിയുടെ വീട്ടിലേക്ക് ഉണ്ണി മുകുന്ദന്‍ പോയിരുന്നു.
അനു സിതാരയുടെ വാക്കുകളിലേക്ക്
'ശരീരഭാരം കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ വെയിറ്റ് 0 കുറയ്ക്കുവാന്‍ ഒരു പരിശീലകനെ അന്വേഷിച്ച് ഉണിയേട്ടനോട് (ഉണ്ണി മുകുന്ദന്‍) റഫറന്‍സ് ചോദിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു നല്ല ഡയറ്റ് പ്ലാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ ആറ് കിലോ ഭാരം കുറയ്ക്കാനായി, ഇത് തുടരുന്നു. ഒരിക്കല്‍ കൂടി താങ്ക്യൂ ഉണ്ണിയേട്ടാ.
എങ്ങനെ ഡയറ്റ് ചെയ്യാമെന്നതിന്റെ ശരിയായ ക്രമം നിങ്ങള്‍ എന്നെ പഠിപ്പിച്ചു'-
അനു സിതാര കുറിച്ചു.
അനു സിതാര-വിനയ് ഫോര്‍ട്ട് ചിത്രം 'വാതില്‍' ഒരുങ്ങുകയാണ്. 'ഉത്തരാസ്വയംവരം' എന്ന
സിനിമ ഒരുക്കിയ രമാകാന്ത് സര്‍ജ്ജുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.