'ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തി',അനുപമ പരമേശ്വരനെ കുറിച്ച് നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (11:30 IST)

അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം 18 പേജസ് ഒരുങ്ങുകയാണ്. അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. പോസ്റ്ററിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് നടി പങ്കുവയ്ക്കുന്നത്.

നായകനായ നിഖില്‍ സിദ്ധാര്‍ത്ഥയ്ക്ക് സമീപത്ത് നിന്നുകൊണ്ട് സന്തോഷത്തോടെ ഒരു പാട്ടിന് ഡാന്‍സ് ചെയ്യുകയാണ് അനുപമ. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സന്തോഷവതിയായ വ്യക്തിയെന്നാണ് നടിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ കുറിച്ചത്.

പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമൊരു അടിപൊളി പ്രണയകഥയാണ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :