കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 മെയ് 2021 (12:34 IST)
മലയാളികളുടെ പ്രിയതാരമാണ് അനു സിതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്.നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്.സ്വിമ്മിങ് പൂളില്‍ നിന്നുളള അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് വീഡിയോയില്‍ കാണാന്‍ ആക്കുക.
വെള്ളത്തിനടിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിന്റെ വീഡിയോ കണ്ട് താരങ്ങളും കൈയ്യടിച്ചു . ശിവദ, റിമി ടോമി, മൃദുല വാര്യര്‍ എന്നിവര്‍ ഫോട്ടോഷൂട്ട് കണ്ട സന്തോഷം പങ്കുവെച്ചു.
അടുത്തിടെ ശരീര ഭാരം കുറച്ച നടിയുടെ ഫോട്ടോ ഷൂട്ടും ശ്രദ്ധ നേടിയിരുന്നു.ഒരു മാസത്തിനുള്ളില്‍ തന്നെ ആറു കിലോ വെയിറ്റ് താന്‍ കുറച്ചെന്ന് അനു പറഞ്ഞിരുന്നു.