അനുബന്ധ വാര്‍ത്തകള്‍
- 'അണ്ണാത്തെ' എങ്ങനെയുള്ള പടം ആയിരിക്കും? രജനിക്ക് പറയാനുള്ളത് ഇതാണ് !
- രജനിക്കൊപ്പം അഭിനയിച്ച് നടന് ബാല, 'അണ്ണാത്തെ' ഒരുങ്ങുന്നു
- അണ്ണാത്തെ 90 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി, രജനികാന്ത് ഡബ്ബിങ്ങ് ആരംഭിച്ചു
- രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !
- ഖുഷ്ബുവിന്റെ ചിത്രീകരണം ഇനിയും ബാക്കി,അണ്ണാത്തെ പുതിയ വിവരങ്ങള്‍ ഇതാ
കാത്തിരിപ്പിന് വിരാമം, 'അണ്ണാത്തെ' ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും നാളെ എത്തും
രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ് ലുക്കും വൈകുന്നേരം ആറുമണിക്ക് മോഷന്‍ പോസ്റ്ററും എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 'അണ്ണാത്തെ തിരുവിഴ ആരംഭം' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്‌ഡേറ്റ് അവര്‍ പങ്കുവെച്ചത്.
'അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.