അനുബന്ധ വാര്‍ത്തകള്‍
- മഞ്ജു വാര്യര്‍ ഡോക്ടര്‍, ജയസൂര്യ ആജെ,പ്രജേഷ് സെനിന്റെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു
- മഞ്ജുവിനൊപ്പം ആദ്യത്തെയും ജയസൂര്യയുടെ കൂടെ മൂന്നാമത്തെയും സിനിമ, 'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സംവിധായകന് പ്രജേഷ് സെന്‍
- നെറ്റ്ഫ്ലിക്സ് ചിത്രത്തില്‍ ഉണ്ണിമുകുന്ദനും ബിജുമേനോനും, മലയാളം ആന്തോളജി അണിയറയില്‍ ഒരുങ്ങുന്നു
- ജയസൂര്യയ്ക്കൊപ്പം ആദ്യമായി മഞ്ജുവാര്യര്‍,'മേരി ആവാസ് സുനോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ
- പ്രിയദര്ശന് ചിത്രത്തില്‍ നായകനാകാന്‍ ബിജു മേനോന്‍,എം.ടിയുടെ ആറു കഥകള്‍ ചേര്‍ന്ന ആന്തോളജി ചിത്രം വരുന്നു
ചിരിക്കാന്‍ തയ്യാറായിക്കോളൂ,'ലളിതം സുന്ദരം' സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബിജുമേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ ചിരിക്കാന്‍ ഒരുപാട് ഉണ്ടാകുമെന്ന് സൂചനയും ബിജു മേനോന്‍ നല്‍കി.
മഞ്ജുവിനൊപ്പം ബിജു മേനോന്‍, ദീപ്തി സതി, സൈജു കുറുപ്പ്, എന്നിവരെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.
മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.