കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (16:10 IST)
രജനിയുടെ 'അണ്ണാത്തെ' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് കോപ്പി രജനി കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാത്തെ സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കുമെന്ന് ഉറപ്പാണെന്നും എല്ലാവരെയും വൈകാരികമായി ബന്ധിപ്പിക്കുമെന്ന സിനിമയായിരിക്കും ഇതൊന്നും രജനി സംവിധായകനോട് പറഞ്ഞു എന്നാണ് വിവരം.
'അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന
സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.