1. വിനോദം
  2. സിനിമ
  3. അണിയറ
  4. Alphonse puthren about premam

പ്രേമത്തിൽ ജോർജ് ആവേണ്ടിയിരുന്നത് ദുൽഖർ: വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ

നിവിൻപോളി
നിവിൻപോളിക്ക് കരിയർ ബ്രേക്ക് സമ്മാനിച്ച പ്രേമത്തിൽ ജോർജ് എന്ന കേന്ദ്രകഥാപാത്രമാവാൻ ആദ്യം തീരുമാനിച്ചത് ദുൽഖർ സൽമാനെ ആയിരുന്നുവെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ.ഫിലിം കമ്പാനിയൻ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അൽഫോൺസ് പുത്രന്റെ വെളിപ്പെടുത്തൽ.
 
നിർമ്മാതാവ് അൻവർ റഷീദും ഞാനും ദുൽഖറിനെയായിരുന്നു നായകനായി കണ്ടിരുന്നത്.എന്നാല്‍ നിവിനുമായുള്ള വ്യക്തിപരമായ  അടുപ്പമാണ് ഈ ചിത്രത്തിലേക്ക് നിവിനെ എത്തിച്ചത് പുത്രൻ പറഞ്ഞു.ചിത്രത്തില്‍ സൗബിന്‍ സാഹിറും വിനയ്‌ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്ന്  ആദ്യമെ കരുതിയിരുന്നെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു.
അടുത്ത ലേഖനം
സഹതാരങ്ങളോട് മത്സരമില്ല, ഇവിടെയെല്ലാം സീസണൽ നായികമാരാണ് :നമിത പ്രമോദ്