അനുബന്ധ വാര്‍ത്തകള്‍
- അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന് ആ വിളിക്ക് മറുപടി നല്കിയിരുന്നെങ്കില് എന്ന് ആഗ്രഹിക്കും; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ആൻ അഗസ്റ്റിൻ
- ഈ സന്ദേശമെഴുതുമ്പോൾ എന്റെ കൈകൾ വിറക്കുന്നു, വിടവാങ്ങൽ കുറിപ്പുമായി സന്ദേശ് ജിംഗാൻ
- ഷാജി കൈലാസ് ചിത്രത്തില്‍ സുരേഷ്ഗോപി, ക്യാമറ രവി കെ ചന്ദ്രന്
- ഒടുവില്‍ 'ആടുജീവിതം' കേരളത്തിലെത്തി; എത്തിയത് പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘം
- ദുൽഖറിൻറെ പ്രിയപ്പെട്ട ലാലേട്ടൻ കഥാപാത്രം - അത് സോളമനാണ്, സോഫിയയുടെ സോളമന് !
പൃഥ്വിരാജിന് ഇഷ്ടമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദുൽഖർ സൽമാൻ
അടച്ചിടൽ കാലം സിനിമാതാരങ്ങൾക്ക് കുടുംബത്തോടൊപ്പം വീട്ടിൽ ഇരിക്കാൻ കിട്ടിയ സമയം കൂടിയാണ്. ഈ ഒഴിവുകാലത്ത് പുതിയ കഴിവുകൾ പഠിക്കുവാനും പഴയവ മിനുക്കാനും മിക്ക താരങ്ങളും സമയം കണ്ടെത്തുകയും വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ദുൽഖർ സൽമാന് ലോക്ക് ഡൗൺ കാലം പുതിയ പാചക വിദ്യ പഠിക്കാനുള്ള കാലം കൂടിയാണ്. ദുൽഖറിൻറെ പാചകത്തിലെ ഗുരു ഉമ്മ സുല്‍ഫത്താണ്.
ദിവസങ്ങൾക്കു മുമ്പ് ഉമ്മയുമൊത്തുള്ള പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങൾ ദുൽഖർ സൽമാൻ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ സ്വന്തമായി ഉണ്ടാക്കിയ ബർഗറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുൽഖർ. എന്നാൽ ഈ പോസ്റ്റിന് രസകരമായ പ്രതികരണവുമായി പൃഥ്വിരാജ് എത്തിയിരുന്നു.
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയതിന് ശേഷമുള്ള മൂന്ന് മാസം ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇതാണെന്നായിരുന്നു പൃഥ്വിയുടെ കമന്റ്.