അനുബന്ധ വാര്‍ത്തകള്‍
- 'കുറുപ്പ്' പോസ്റ്റർ വന്നതിന് പിന്നാലെ ദുൽഖർ സൽമാൻ ജിമ്മിൽ പരിശീലനത്തിൽ
- പൃഥ്വിരാജിന് ഇഷ്ടമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദുൽഖർ സൽമാൻ
- ദുൽഖറിൻറെ പ്രിയപ്പെട്ട ലാലേട്ടൻ കഥാപാത്രം - അത് സോളമനാണ്, സോഫിയയുടെ സോളമന് !
- 'ഇത് നിങ്ങളുദ്ദേശിച്ച പ്രഭാകരനല്ല, പിതാക്കന്മാരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; വിശദീകരണവുമായി ദുൽഖറും അനൂപും
- 'ഇത്രയും കാലം ഈ ഒരു അടുപ്പം ഉണ്ടായിരുന്നില്ല, 2 ദിവസം കൂടുമ്പോൾ വെറുതേ വിളിക്കും'; ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ
അല്‍ഫോണ്‍സ് പുത്രനോട് പറഞ്ഞിട്ട് നടന്നില്ല, അനുപമയുടെ ആഗ്രഹം നടത്തിക്കൊടുത്തത് ദുല്‍ക്കര്‍ !
യുവഹൃദയങ്ങളെ ഒന്നാകെ കീഴടക്കിയ അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായികയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അനുപമ പരമേശ്വരൻ തൻറെ എൻട്രി ഗംഭീരമാക്കി. താരം ഇപ്പോൾ തെലുങ്കു സിനിമകളിൽ സജീവമാണ്. കൈ നിറയെ സിനിമകളുള്ള അനുപമയുടെ ഒരു വലിയ ആഗ്രഹമായിരുന്നു അൽഫോൻസ് പുത്രന്‍റെ അസിസ്റ്റൻറ് ഡയറക്ടർ ആവുക എന്നത്.
ആദ്യസിനിമയായ പ്രേമത്തിൽ അഭിനയിക്കുമ്പോൾ തന്നെ അസിസ്റ്റൻറ് ഡയറക്ടറായി ചേർക്കാമോ എന്ന് അൽഫോൺസ് പുത്രനോട് ചോദിച്ചെങ്കിലും അത് സാധിച്ചില്ലെന്ന് അനുപമ പറയുന്നു. എന്നാൽ അടുത്ത ചിത്രം മണിയറയിലെ അശോകൻ സിനിമ ഷൂട്ടിംഗ് നടക്കുമ്പോൾ അനുപമയുടെ ആഗ്രഹം സഫലീകരിക്കാനായി, സിനിമയിലെ നായകനായ ദുൽഖർ സൽമാൻ രണ്ടാമതൊന്നാലോചിക്കാതെ ആഗ്രഹം നടത്തിക്കൊടുത്തു.
അങ്ങനെ അടുത്ത ദിവസം മുതൽ അസിസ്റ്റൻറ് ഡയറക്ടർ റോളിലെത്തിയെന്ന് അനുപമ പരമേശ്വരൻ പറയുന്നു. അതൊരു പുതിയ അനുഭവമായിരുന്നു സ്‌ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും ഒക്കെയായി അസിസ്റ്റൻറ് ഡയറക്ടർ പണി ഒരു പഠനം കൂടിയായിരുന്നു. അധികം സൗകര്യങ്ങൾ ഒന്നും എടുക്കാതെ സഹപ്രവർത്തകരോടൊപ്പം താമസിച്ചും കാരവാനും കുടയുമില്ലാത്ത അസിസ്റ്റൻറ് ഡയറക്ടർ പണി ആസ്വദിച്ച് ചെയ്യാനായെന്ന് അനുപമ പരമേശ്വരൻ പറയുന്നു.