ആമസോൺ ഒടിടി റിലീസിന് മുൻപ് ജ്യോതികയുടെ പൊൻമഗൾ വന്താൽ തമിൾ റോക്കേഴ്‌സിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 29 മെയ് 2020 (12:35 IST)
നായികയായ തമിഴ് സിനിമ ആമസോൺ പ്രീമിയറിന് മുൻപെ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സിൽ. നേരത്തെ മെയ് 29ന് അർദ്ധരാത്രി 12 മണിക്കായിരുന്നു ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് ഒരു മണിക്കൂർ വൈകി. ഈ സമയത്തിനുള്ളിലാണ് ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ഇന്റർനെറ്റിൽ പ്രചരിച്ചത്.

സിനിമ ആമസോണിൽ ഇറങ്ങും മുൻപ് ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് ഇന്റർനെറ്റിൽ വന്നതാണ് നിർമാതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്.സിനിമ വ്യാഴ്യാഴ്ച രാത്രി റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് ചിത്രം പ്രമിൽ ലഭ്യമായത്. ആമസോണിന് പുറമെ ടെലഗ്രാമിലും സിനിമയുടെ എച്ച്‌ഡി പ്രിന്റ് പ്രചരിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :