പ്രേമത്തിനുശേഷം വീണ്ടും അൽഫോൺസ് പുത്രൻ, സംഗീതത്തിനു പ്രാധാന്യമുള്ള സിനിമ
2015ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രമായിരുന്നു പ്രേമം. അഞ്ചു വർഷങ്ങൾക്കിപ്പുറവും പ്രേമത്തിൻറെ അലയൊലികള് സിനിമാ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്‍. പ്രേമത്തിൽ അഭിനയിച്ച താരങ്ങളുടെ കരിയർ ബ്രേക്ക് സിനിമ കൂടിയായിരുന്നു ഇത്. മഡോണ സെബാസ്റ്റ്യൻ, സായി പല്ലവി, അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, സൗബിൻ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നീ താരങ്ങൾ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നതും അതിനുശേഷം സിനിമയിൽ സജീവമായ താരങ്ങളുമാണ്.
പ്രേമത്തിനുശേഷം അൽഫോൺസ് പുത്രൻ ഇതുവരെ മറ്റൊരു സിനിമ സംവിധാനം ചെയ്തിട്ടില്ല. കാളിദാസ് ജയറാമുമൊത്തൊരു സിനിമ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് നടന്നില്ല. വരുണ്‍ ധവാനെ വെച്ച് പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ കരണ്‍ ജോഹര്‍ ക്ഷണിച്ചെങ്കിലും പ്രേമം സിനിമ സൗത്ത് ഇന്ത്യൻ കൾച്ചറൽ നടക്കുന്ന സിനിമയാണ് ഹിന്ദിയിലേക്ക് എത്തുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ വരുമായിരുന്നു അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞു.
സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻറെ അടുത്ത പ്രൊജക്ട് എന്നും അൽഫോൺസ് പുത്രൻ ഫിലിം കമ്പാനിയൻ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.