1. വിനോദം
  2. സിനിമ
  3. അണിയറ
  4. Aditi Rao Hydari's Mahasamudram

വീണ്ടും പ്രണയ നായികയാകാൻ അദിതി റാവു, 'മഹാസമുദ്രം' ഒരുങ്ങുന്നു !

അദിതി റാവു ഹൈദാരി
തെലുങ്കിൽ വരാനിരിക്കുന്ന റൊമാൻറിക് ചിത്രമാണ് 'മഹാസമുദ്രം'. ഈ ചിത്രത്തിൽ നായികയായി നടി അദിതി റാവു ഹൈദാരി എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർവാനന്ദും സിദ്ധാർത്ഥും ആണ് നായകന്മാർ. അജയ് ഭൂപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
സിനിമ തമിഴ്-തെലുങ്ക് എന്നീ ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. എ കെ എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി ഇടുന്നത്.
 
സിനിമയിലെ നായികയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ സാമന്ത അക്കിനേനി, സായ് പല്ലവി എന്നിവരുടെ പേരുകളായിരുന്നു ഉയർന്നു വന്നിരുന്നത്.
   
അതേസമയം അദിതി റാവുവിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം നാനിയുടെ 'വി' ആയിരുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇടവേള ബാബുവിന്റെ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നു, അമ്മയിൽ നിന്നും രാജിവെക്കുന്നതായി പാർവതി തിരുവോത്ത്