ജയറാം - വിജയ് സേതുപതി ചിത്രം 'മാർക്കോണി മത്തായി' തെലുങ്കിലേക്ക് !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (21:42 IST)
വിജയ് സേതുപതി - ജയറാം കൂട്ടുകെട്ടിൽ പിറന്ന മാർക്കോണി മത്തായി തെലുങ്കിലേക്ക്. മൊഴിമാറ്റം ചിത്രമായാണ് തെലുങ്കില്‍ റിലീസ് ചെയ്യുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍ ശ്രീവിഷ്ണു പുറത്തു വിട്ടു. 'റേഡിയോ മാധവ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. റേഡിയോയെ സ്നേഹിച്ച മത്തായി ജയറാം എത്തിയപ്പോൾ വിജയ് സേതുപതി തൻറെ പേരിൽ തന്നെയാണ് സിനിമയിൽ അഭിനയിച്ചത്.

ഗണ്ടേപുഡി സീനുവാണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. തിരക്കഥയും ഗാനരചനയും ഒരുക്കുന്നത് ഭാഗ്യശ്രീയാണ്.

സനിൽ സംവിധാനം ചെയ്ത ചിത്രം 2019 ജൂലൈ 12ന് തിയറ്ററുകളിലെത്തിയത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആത്മീയ രാജനായിരുന്നു നായിക. അജു വര്‍ഗീസ്, നരേന്‍, സിദ്ധാര്‍ത്ഥ് ശിവ, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :