അനുബന്ധ വാര്‍ത്തകള്‍
- പുലിമുരുകന് ശേഷം മോഹൻലാലിന് തിരക്കഥയൊരുക്കാൻ ഉദയ് കൃഷ്‌ണ: സംവിധാനം ബി ഉണ്ണികൃഷ്‌ണൻ
- ട്വെന്റി 20 യിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു, അങ്ങനെ വന്നാൽ സിനിമ പൊളിയുമെന്ന് ഇന്നസെന്റ്: ഇടവേള ബാബു പറയുന്നു
- അമ്മയുടെ സിനിമയിൽ ഭാവനയില്ല: മരിച്ചവർ തിരിച്ചുവരാത്ത പോലെയെന്ന് ഇടവേള ബാബു
- വീണ്ടും കുടുംബകഥയുമായി സിബി മലയില്‍, നായകന്‍ ആസിഫ് അലി
- ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്, ചിത്രം പങ്കുവെച്ച് ജിത്തു ജോസഫ്
കടലിന്‍റെ പശ്ചാത്തലത്തില്‍ സര്‍വൈവല്‍ ത്രില്ലറുമായി റോഷന്‍ ആന്‍ഡ്രൂസ്, നായകന്‍ നിവിന്‍ പോളി !
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നു. അടുത്തവർഷം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന സിനിമ ഒരു സർവൈവൽ ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു യഥാർത്ഥ ജീവിത കഥയായിരിക്കും ഇതെന്നാണ് സൂചന. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ലിജു കൃഷ്ണയുടെ പടവെട്ട് ചിത്രീകരണം ഉടൻ പുനരാരംഭിക്കും. അതിനുശേഷം ബിസ്മി സ്‌പെഷ്യൽ, ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല എന്നീ ചിത്രങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട് നിവിൻ പോളിക്ക്.