വിജയ് ദേവരകൊണ്ടയുടെ നായിക അനുഷ്‌ക ഷെട്ടി, ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടൻ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (18:56 IST)
അനുഷ്‌ക ഷെട്ടിയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു. ഈ ചിത്രത്തിന്‍റെ കരാറില്‍ നടി ഒപ്പുവെച്ചു എന്നറിയുന്നു. ഇരുവർക്കും തിരക്കഥ ഇഷ്ടപ്പെട്ടതായും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെമെന്നുമാണ് വിവരം.

അതേസമയം അനുഷ്കയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം 'നിശബ്ദം' ആയിരുന്നു. സിനിമയിൽ മാധവനാണ് നായകനായി എത്തിയത്.

വിജയ്‌ക്ക് 'ഫൈറ്റർ' എന്ന ചിത്രമാണ്
ഇനി വരാനിരിക്കുന്നത്. ഈ പാൻ ഇന്ത്യന്‍ ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായികയായി
എത്തുന്നത്. പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്‌ക്കായി കാത്തിരിക്കുകയാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :