അനുബന്ധ വാര്‍ത്തകള്‍
- സെറ്റുകളിൽ വന്ന് റെയ്ഡുകൾ നടത്തു, സിനിമയിൽ കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരെന്ന് സജി നന്ത്യാട്ട്
- Hybrid Cannabis: സംവിധായകരില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടിച്ച സംഭവം, സമീര്‍ താഹിറിന്റെ ഫ്ളാറ്റ് സ്ഥിരം ലഹരികേന്ദ്രം, ഉടനെ ചോദ്യം ചെയ്യും
- 'ഇക്കയുടെ പിള്ളേരല്ലേ'; മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ
- ലഹരിക്കാരോട് ഒരു കോംപ്രമൈസിനുമില്ല; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെൻഡ് ചെയ്ത് ഫെഫ്ക
- ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍
'സാർ, ഞാൻ മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്': പിടിയിലായ ശേഷം ഖാലിദ് റഹ്‌മാൻ എക്സൈസിനോട്
റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് ഖാലിദ് റഹമാനെ മനസിലായില്ല.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ പിടികൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിന് ഖാലിദ് റഹമാനെ മനസിലായില്ല. എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ 'ഞാൻ മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്' എന്നായിരുന്നു ഖാലിദ് മറുപടി നൽകിയത്.
സംഭവത്തിൽ സംവിധായകന്‍ സമീര്‍ താഹിറിനെയും പോലീസ് ചോദ്യം ചെയ്യും. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നുമായിരുന്നു ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും പിടികൂടിയത്. ഇതിനെ തുടര്‍ന്ന് സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും. ഈ ഫ്‌ളാറ്റില്‍ ഇത് രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്ക് ഇടനിലക്കാരനില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയതെന്നുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സസ് പരിശോധന.