കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ, ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്തിരുന്നു. ലഹരിയിൽ വലിപ്പ - ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ്...