അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് താല്പര്യമുള്ളവരോട് ഞാന്‍ സെക്സ് ചോദിക്കും, അതാണ് മീ ടു എങ്കില്‍ ഇനിയും ചോദിക്കും: വിനായകന്‍
- ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും വന്നിട്ടില്ല അത് കാണാന്‍; ഫാന്‍സിനെ കുറിച്ച് വിനായകന്‍
- PADA Making Video: ആള്‍ക്കൂട്ടത്തിനിടയിലും രാത്രിയിലും ഷൂട്ട്,'പട' മേക്കിങ് വീഡിയോ കാണാം
- കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്ന്, നവ്യയുടെ അമ്മയായി അഭിനയിച്ചു, ഒരുത്തിയെക്കുറിച്ച് മഞ്ജു വാര്യര്‍
- സിനിമയ്ക്കുവേണ്ടി ജീവിക്കുകയാണ് ഷൈന്‍ !ഡബ്ബിങ്ങിലും നടന്‍ വേറെ ലെവല്‍, വീഡിയോ കാണാം
എന്താണ് മീ ടൂ?ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്:വിനായകന്‍
എന്താണ് മീ ടൂ?തനിക്ക് അറിയില്ലെന്ന് നടന്‍ വിനായകന്‍.ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു നടന്‍ ചോദിക്കുന്നത്.മീടുവിനെക്കുറിച്ചുള്ള താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരുത്തീ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
'എന്താണ് മീ ടൂ എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും?
എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.''-വിനായകന്‍ പറഞ്ഞു .