അനുബന്ധ വാര്‍ത്തകള്‍
- ദേവ് മോഹനും വിനായകനും ഷെയിനും,'പന്ത്രണ്ട്' ഒരുങ്ങുന്നു
- 'പട' ഈ വര്‍ഷം ഇറങ്ങിയതില്‍ മികച്ച സിനിമ:സജിന്‍ ബാബു
- 'പട'യ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്, ഇനി റിലീസിന് മൂന്ന് ദിവസം
- വീട് ജപ്തിയായി, പോലീസിന്റെ മുമ്പില്‍ കരഞ്ഞ ആദിത്യന് നവ്യ നായരുടെ ഒരുത്തിയില്‍, കുറിപ്പുമായി നടി
- ജോജിയില്‍ കണ്ട ആളേ അല്ല, ഇത് പടയിലെ മിനി കെ.എസ്
സിനിമയ്ക്കുവേണ്ടി ജീവിക്കുകയാണ് ഷൈന്‍ !ഡബ്ബിങ്ങിലും നടന്‍ വേറെ ലെവല്‍, വീഡിയോ കാണാം
ഷൈന്‍ ടോം ചാക്കോയുടെതായി നിരവധി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. അക്കൂട്ടത്തില്‍ ആദ്യം എത്താന്‍ സാധ്യതയുള്ള സിനിമയാണ് 'പന്ത്രണ്ട്' ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ഷൈന്‍ ടോം ചാക്കോയുടെ ഡബ്ബിംഗ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അഭിനയിക്കുന്നതു പോലെ തന്നെ അത്രത്തോളം കഷ്ടപ്പെട്ട് ഡബ്ബ് ചെയ്യുന്ന നടനെ കാണാനാകും.സംവിധായകന്‍ ലിയോ തദേവൂസാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.
സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.