അനുബന്ധ വാര്‍ത്തകള്‍
- ഷാരൂഖ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ? ദേശീയ അവാര്‍ഡ് ജേതാവാണ്
- വിദ്യ ബാലന്റെ ആരാണ് പ്രിയാമണി? അധികം ആര്‍ക്കും അറിയാത്ത രഹസ്യം
- ബോക്സ്ഓഫീസില്‍ ആറാടി ഉലകനായകന്; കേരളത്തില്‍ വിക്രം ആദ്യദിന കളക്ഷന്‍ 5 കോടിക്ക് മുകളില്‍ !
- കെജിഎഫ് 2ന്റെ 50 ദിനങ്ങള്‍, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- മകന് വലുതായി, പിറന്നാള്‍ ആഘോഷിച്ച് നിവിന്‍പോളി
വിദ്യ ബാലന്റെ അനിയത്തിയാണ് പ്രിയാമണി; ഇരുവരും തമ്മിലുള്ള ബന്ധം ഇങ്ങനെ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയാമണി. പ്രിയാമണിക്ക് ഒരു ബോളിവുഡ് കണക്ഷനുണ്ട്. ഇത് അധികം പേര്‍ക്കൊന്നും അറിയില്ല. പ്രശസ്ത നടി വിദ്യ ബാലന്റെ സെക്കന്‍ഡ് കസിനാണ് പ്രിയാമണി. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്.
സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആകാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് പ്രിയ വാസുദേവ് മണി അയ്യര്‍ എന്ന പ്രിയാമണി. കാഞ്ചീപുരം സില്‍ക്സ്, ഈറോഡ് സില്‍ക്സ്, ലക്ഷ്മി സില്‍ക്സ് എന്നിവയുടെ മോഡല്‍ ആയാണ് പ്രിയാമണി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. വിദ്യ ബാലനും പ്രിയാമണിയും ചെറുപ്പത്തില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇരുവരും തങ്ങളുടെ സിനിമാ സ്വപ്നങ്ങള്‍ കുട്ടിക്കാലം തൊട്ടേ പരസ്പരം പങ്കുവച്ചിരുന്നു.
പ്രിയാമണിയും വിദ്യ ബാലനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. വിദ്യ ബാലന് 43 വയസ് കഴിഞ്ഞു. പ്രിയാമണിക്ക് 38 വയസ്സും. 1979 ജനുവരി ഒന്നിനാണ് വിദ്യ ബാലന്റെ ജനനം. 1984 ജൂണ്‍ നാലിനാണ് പ്രിയാമണി ജനിച്ചത്.