1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram first day collection from Kerala

ബോക്‌സ്ഓഫീസില്‍ ആറാടി ഉലകനായകന്‍; കേരളത്തില്‍ വിക്രം ആദ്യദിന കളക്ഷന്‍ 5 കോടിക്ക് മുകളില്‍ !

Vikram first day collection from Kerala
ഉലകനായകന്‍ കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന് കേരളത്തിലെ തിയറ്ററുകളിലും വന്‍ വരവേല്‍പ്പ്. വിക്രത്തിന്റെ ആദ്യദിന കളക്ഷന്‍ 5 കോടിക്ക് മുകളിലാണ്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷന്‍ തന്നെ 3 കോടിക്ക് മുകളിലാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്നാട്ടിലും, അമേരിക്കയിലും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒക്കെ തന്നെ ചിത്രം ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയതയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
വിക്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കേള്‍ക്കുന്നത്. ഉലകനായകന്‍ കമല്‍ഹാസന്റെ പൂണ്ടുവിളയാട്ടമാണ് വിക്രത്തില്‍ കാണുന്നതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കലക്കന്‍ മാസ് ചിത്രമെന്നാണ് ആദ്യ പ്രതികരണം. ക്വാളിറ്റി മേക്കിങ്ങും അടിമുടി സസ്പെന്‍സുമാണ് സിനിമയെ മികച്ചതാക്കുന്ന ആദ്യ ഘടകം. 
 
കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫഹദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആദ്യ പകുതിയില്‍ ഫഹദിന്റെ ആറാട്ടാണ് കാണാന്‍ സാധിച്ചതെന്നും ആരാധകര്‍ പറയുന്നു. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് സിനിമയെ വേറെ ലെവല്‍ ആക്കുന്നു. 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചിരിയഴകില്‍ നസ്രിയ; കിടിലന്‍ ചിത്രങ്ങള്‍ കാണാം