1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Varshangalkku Shesham' as an OTT release

ഒ.ടി.ടി റിലീസായി 'വര്‍ഷങ്ങള്‍ക്കുശേഷം'

Varshangalkku Shesham Review
പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്കുശേഷം' ഒ.ടി.ടി റിലീസ്.തിയേറ്ററുകളിലെ വിജയത്തിന് ശേഷം 
ഇന്ന് മുതല്‍ (ജൂണ്‍ 7) സോണിലിവ് ചിത്രം കാണാം.
ഒന്നിലധികം ഭാഷകളില്‍ ചിത്രം കാണാം. ണ്‍ ഏപ്രില്‍ 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്ത്. 
 
 ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. നിവിന്‍ പോളി അവതരിപ്പിച്ച നിതിന്‍ മോളി പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇത് നിവിന്‍ പോളിയുടെ തിരിച്ചു വരവാണെന്ന് പലരും പറഞ്ഞു. ഒരു സിനിമ താരമായാണ് നടന്‍ വേഷമിട്ടത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 
അടുത്ത ലേഖനം
'മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരു ഉറപ്പ്';'എല്‍ 360' തീപാറും, വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ സുഹൃത്ത്