'ഞങ്ങള്‍ അവാര്‍ഡ് മേറ്റ്‌സ്,അപൂര്‍വ്വമായ പൊരുത്തം, സുരേഷ് ഗോപിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂണ്‍ 2024 (09:26 IST)
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് ആശംസ പ്രളയം. ഇപ്പോഴിതാ സംവിധായകനും നടനുമായ ബാലചന്ദ്രമേനോനും സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചു. രണ്ടുതവണ
ശ്രമിച്ചു വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു എന്നാണ് ബാലചന്ദ്രമേനോന്‍ എഴുതിയത്.

ബാലചന്ദ്രമേനോന്റെ വാക്കുകളിലേക്ക്

ഇത് ഞാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്.. കാരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ കഴിഞ്ഞ ഇലക്ഷനില്‍ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു. ബി. ജെ.പിയെ പ്രതിനിധീകരിച്ചു കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്‌സഭയില്‍ ആദ്യമായി അറിയിക്കാന്‍ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും..അധികം പടങ്ങളില്‍ ഒന്നും ഞങ്ങള്‍ സഹകരിച്ചിട്ടില്ല.. എന്നാല്‍ വിചിത്രമായ ഒരു പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കില്‍ 'Award 'mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്‌ക്കാരം 'സമാന്തരങ്ങള്‍' എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വാങ്ങിയപ്പോള്‍ 'കളിയാട്ടം' എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയും ആ അവാര്‍ഡ് പങ്കിടാന്‍ ഉണ്ടായിരുന്നു. അതൊരു അപൂര്‍വ്വമായ പൊരുത്തം തന്നെയാണല്ലോ..എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിര്‍വഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്‌നേഹാന്വേഷണങ്ങള്‍!.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...