ജന്മദിനാശംസകള്‍ ബാലു സര്‍...; 'ജൂണ്‍ 4' സുജാത എങ്ങനെ മറക്കും!

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 4 ജൂണ്‍ 2024 (11:28 IST)
എസ്.പി. ബാലസുബ്രഹ്‌മണ്യം ഇല്ലാത്ത വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്നാല്‍ പാട്ടുകളിലൂടെ ഇന്നും അദ്ദേഹം ജീവിക്കുകയാണ്. ഇന്ന് ജൂണ്‍ 4, സംഗീത പ്രേമികള്‍ക്ക് എങ്ങനെ മറക്കും ഈ ദിവസം, അതെ ഇന്ന് എസ്.പി.ബിയുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഓര്‍മ്മകളാണ് സുജാത മോഹന്റെ ഉള്ളില്‍.

'ബാലു സര്‍... നിങ്ങളെ ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഓര്‍ക്കും... ജന്മദിനാശംസകള്‍',-സുജാത മോഹന്‍ കുറിച്ചു.

നിത്യഹരിത ഗായകനുമായ എസ് പിയ്ക്ക് 2020 ഓഗസ്റ്റ് 5-നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തനിക്കും ഭാര്യ സാവിത്രിക്കും കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്.കൊവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു ആരാധകരെ വേദനിപ്പിക്കുന്ന വാര്‍ത്തയെത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :