അനുബന്ധ വാര്‍ത്തകള്‍
- നടി വനിതാ വിജയകുമാര്‍ നാലാം തവണയും വിവാഹം കഴിച്ചോ?
- മൂന്നാം വിവാഹവും തകര്‍ന്നു, ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് വനിത വിജയകുമാര്‍
- കൈപിടിച്ചുയര്‍ത്തിയത് മമ്മൂട്ടി, ദുല്‍ഖറിന്റെ നായികയാക്കി; മാളവിക മോഹനന്റെ സിനിമ ജീവിതം
- പ്രേമത്തിലെ മേരി, ഓര്‍മ്മകള്‍ പങ്കുവച്ച് അനുപമ പരമേശ്വരന്
- 'മെഗാസ്റ്റാറിന്റെ മാസ്സ് എന്‍ട്രി'; ചിത്രം വൈറലാകുന്നു
മൂന്ന് വിവാഹം, എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടി; വനിതയുടെ ജീവിതം ഇങ്ങനെ
എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന നടിയാണ് വനിത വിജയകുമാര്‍. താരത്തിന്റെ വ്യക്തിജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. മൂന്ന് വിവാഹം കഴിച്ച വനിത നാലാമതും വിവാഹിതയായി എന്ന തരത്തില്‍ ഈയിടെ വലിയ പ്രചരണമുണ്ടായിരുന്നു. പവാര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതയുടെ വിവാഹ ചിത്രമാണ് ഈ ഗോസിപ്പിന് കാരണമായത്. എന്നാല്‍, അത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രമോഷന്‍ തന്ത്രമായിരുന്നു.
രണ്ടായിരത്തിലാണ് വനിതയുടെ ആദ്യ വിവാഹം. നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007 ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. ആകാശുമായുള്ള ബന്ധത്തില്‍ വനിതയ്ക്ക് രണ്ട് കുട്ടികളുണ്ട്. അതിനുശേഷം അതേ വര്‍ഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ വനിതയ്ക്ക് ഒരു മകളുണ്ട്. അഞ്ച് വര്‍ഷത്തിനുശേഷം ഈ ബന്ധവും വേര്‍പ്പെടുത്തി. പിന്നീടാണ് വിഷ്വല്‍ ഇഫക്ട് ഡയറക്ടര്‍ പീറ്റര്‍ പോളിനെ വനിത വിവാഹം കഴിച്ചത്. പിന്നീട് പീറ്റര്‍ പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പറഞ്ഞ് ആ ബന്ധവും വനിത വേര്‍പ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ് വനിത. തന്റെ പുതിയ ചിത്രങ്ങളെല്ലാം വനിത പങ്കുവയ്ക്കാറുണ്ട്.