'മെഗാസ്റ്റാറിന്റെ മാസ്സ് എന്‍ട്രി'; ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (08:53 IST)

മമ്മൂട്ടിയുടേതായി പുറത്തു വരുന്ന ഓരോ ഫോട്ടോകളും ഓണ്‍ലൈനില്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറാറുണ്ട്. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടി നടത്തിയ പത്രസമ്മേളനങ്ങളിലെ മമ്മൂട്ടി ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ താരങ്ങളും ആ ചിത്രങ്ങള്‍ എടുക്കാറുണ്ട്. ഇപ്പോളിതാ സംവിധായകന്‍ അജയ് വാസുദേവ് പങ്കുവെച്ച മമ്മൂട്ടി ചിത്രമാണ് വൈറലാകുന്നത്.A post shared by Ajai Vasudev (@ajai_vasudev)

മുടി നീട്ടി വളര്‍ത്തിയ ലുക്ക് മമ്മൂട്ടി തുടരുന്നതിനാല്‍ ഭീഷ്മപര്‍വ്വത്തിന് ശേഷം തുടങ്ങാനിരിക്കുന്ന പുഴു എന്ന സിനിമയിലും ഇതേ രൂപം ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്ന ചോദ്യം. ഭീഷ്മപര്‍വ്വത്തില്‍ പത്തു ദിവസത്തോളം ഉള്ള ഷൂട്ടിങ്ങാണ് മമ്മൂട്ടിക്ക് ഇനി ബാക്കിയുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :