'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (14:48 IST)

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. സിനിമയ്ക്ക് 'കൂഗിള്‍ കുട്ടപ്പ' എന്നാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു.
കെ എസ് രവികുമാറാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. ശബരി,ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യോഗി ബാബു, ലോസ്ലിയ,തര്‍ഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-ന് മികച്ച പ്രതികരണമാണ് എങ്ങും നിന്നും ലഭിച്ചത്. മികച്ച നടന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :