നടി വനിതാ വിജയകുമാര്‍ നാലാം തവണയും വിവാഹം കഴിച്ചോ?

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 22 ജൂലൈ 2021 (21:43 IST)

നടി വനിതാ വിജയകുമാര്‍ നാലാം തവണയും വിവാഹിതയാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വനിതാ വിജയകുമാറിന്റെ വിവാഹ ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.3 തവണ കല്യാണം കഴിച്ച നടിയാണ് വനിത. നടി തന്നെയാണ് ഫോട്ടോ പങ്കുവെച്ചതും. എന്നാല്‍ ഇതൊരു സിനിമയുടെ പ്രമോഷന് വേണ്ടി എടുത്ത ഫോട്ടോയാണ് ആരാധകര്‍ കണ്ടെത്തുകയും ചെയ്തു.

പീറ്റര്‍ പോളുമായി ആയിരുന്നു വനിതയുടെ മൂന്നാമത്തെ വിവാഹം. ആദ്യത്തെ രണ്ട് വിവാഹത്തില്‍ നിന്നായി മൂന്ന് കുട്ടികളും നടിക്ക് ഉണ്ട്. 2000ത്തില്‍ നടന്‍ ആകാശിനെ നടി വിവാഹം കഴിച്ചു. 2007ല്‍ ഇരുവരും പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതേവര്‍ഷം ആനന്ദ് ജയരാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിയുമ്പോള്‍, ഒരു മകള്‍ ഈ ബന്ധത്തില്‍ ഉണ്ടായിരുന്നു. പിന്നീടാണ് പീറ്റര്‍ പോളിനെ വിവാഹം കഴിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :