അനുബന്ധ വാര്‍ത്തകള്‍
- ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം, സ്വാമി നിത്യാനന്ദയ്ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ വിവാദച്ചുഴിയില്‍; സിനിമ താരത്തില്‍ നിന്ന് സന്യാസിയായ രഞ്ജിതയുടെ ജീവിതകഥ
- ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് 15 വര്‍ഷം,ഇതാണ് ആ നായകന്, വിശേഷങ്ങളുമായി 'ഹോം' സംവിധായകന്‍
- അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലം 150 കോടിക്ക് അടുത്ത് !
- അമ്മയാകാനുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, വിശേഷങ്ങളുമായി മൃദുല വിജയ്
- 'നിങ്ങളിലെ മത്സരാര്‍ത്ഥി വളരെ ബോര് ആയിരുന്നു';ഇനി ഒരാള്‍ കൂടെ പോകാനുണ്ട്, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍താരം അശ്വതി
മഹാപ്രതിഭയെയാണ് നഷ്ടപ്പെട്ടത്,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ ഗായകന്‍ ഉണ്ണിമേനോന്‍
അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളിലാണ് ഗായകന്‍ ഉണ്ണിമേനോന്‍.
ഉണ്ണിമേനോന്റെ വാക്കുകള്‍
ഒട്ടനവധി ഭക്തിഗാനങ്ങള്‍ കൊണ്ട് ആസ്വാദക മനസ്സുകളെ കീഴടക്കിയ ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ചേട്ടന്റെ വിയോഗത്തിലുള്ള ദുഃഖം രേഖപെടുത്തുന്നു . ഒരുപാട് ഗാനങ്ങള്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചു, വളരെ പോപ്പുലര്‍ ആയി മാറിയ സുദര്‍ശനം ആല്‍ബത്തില്‍ അദ്ദേഹം രചിച്ച അഞ്ചു ഗാനങ്ങള്‍ ഉള്‍പ്പടെ. ഗാനരചയിതാവ് , സാഹിത്യകാരന്‍ , അഭിനേതാവ് , കലാനിരൂപകന്‍, തിരക്കഥാകൃത് എന്നിങ്ങനെ പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹാപ്രതിഭയെ ആണ് നഷ്ടപ്പെട്ടത് . സര്‍ഗ്ഗം എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ അദ്ദേഹം ആയിരുന്നു . തികഞ്ഞ ഗുരുവായൂര്‍ ഭക്തനായ കൃഷ്ണന്‍കുട്ടി ചേട്ടന്റെ ആത്മാവിന് നിത്യശക്തി നേരുന്നതിനൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
- ഉണ്ണിമേനോന്‍