1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Toxic Day 2 Box office

Toxic Box Office: അടപടലം വീഴാതെ ടോക്‌സിക്, 200 കോടി കടന്നു

Toxic Review, Toxic Movie Review, Geetu Mohandas, Yash, Toxic Social Media Response, Yash Toxic Movie Review malayalam
Toxic Box Office: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രം 'ടോക്‌സിക്' ബോക്‌സ്ഓഫീസിൽ പിടിച്ചുനിൽക്കുന്നു. മോശം പ്രതികരണമാണ് ചിത്രത്തിനു ആദ്യദിവസം ലഭിച്ചത്. 
 
രണ്ടാം ദിനം ഇടിവ് 
 
രണ്ടാം ദിനമായ വെള്ളിയാഴ്ച 26.60 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ. റിലീസ് ദിനം 37.65 കോടിയായിരുന്നു. ആദ്യദിനത്തേക്കാൾ 29.3 ശതമാനം നെറ്റ് കളക്ഷൻ ഇടിഞ്ഞു. 
 
ഇന്ത്യ ഗ്രോസ് 
 
ചിത്രത്തിന്റെ ആകെ ഇന്ത്യ ഗ്രോസ് കളക്ഷൻ 197.70 കോടിയായി. ഇന്ത്യ നെറ്റ് കളക്ഷൻ 165.35 കോടി. വേൾഡ് വൈഡായി 221.45 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്. 
 
ഹിറ്റാകുമോ? 
 
ടോക്‌സിക് ബോക്‌സ്ഓഫീസിൽ ഹിറ്റ് നേടുമോ എന്ന കാര്യം ഇപ്പോൾ സംശയമാണ്. ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിക്കടുത്താണ്. നിലവിലെ പ്രകടനമനുസരിച്ച് 500 കോടി കളക്ഷനിലേക്ക് ടോക്‌സിക് എത്താൻ സാധ്യത കുറവാണ്. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൊബൈലുമായി മുഖത്തേക്കാണ് കേറിവരുന്നത്, മിണ്ടിയില്ലെങ്കിൽ അത് അഹങ്കാരമാണെന്ന് പറഞ്ഞുകളയും : നിഖില വിമൽ