1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suresh Gopi about Subi Suresh death

നമുക്കിത് ഒഴിവാക്കാമായിരുന്നു; സുബിയുടെ ചികിത്സ വൈകിയെന്ന പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

Suresh Gopi about Subi Suresh death
നടി സുബി സുരേഷിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്ന് സുരേഷ് ഗോപി. അവയവദാനത്തിലെ സങ്കീര്‍ണതകള്‍ കാരണമാണ് സുബിയുടെ ചികിത്സ വൈകിയതെന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 
 
സുരേഷ് ഗോപിയുടെ കുറിപ്പ് 
 
സുബി സുരേഷിന് ആദരാഞ്ജലികള്‍!
 
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. 
 
നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. 
 
ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mammootty: മൈന്‍ഡ് ഗെയിം ത്രില്ലറില്‍ നായകനാകാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാണ്