1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Subi Suresh marriage

Subi Suresh: വിവാഹം നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു സുബി: ടിനി ടോം

Subi Suresh marriage
Subi Suresh: നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. സുബിയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം പറഞ്ഞു. 
 
സുബിക്ക് രോഗം ബാധിച്ചത് ഏറെ അപ്രതീക്ഷിതമായാണ്. സുബിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് പത്ത് പതിനേഴ് ദിവസമായി സുബി ആശുപത്രിയിലായിരുന്നെന്നും ടിനി ടോം പറഞ്ഞു. 
 
അടുത്ത ലേഖനം
Subi Suresh: ലിവര്‍ സിറോസിസിനോട് ചിരിച്ചുകൊണ്ട് പോരാടിയ സുബി; മരണം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുന്നതിനിടെ !