അനുബന്ധ വാര്‍ത്തകള്‍
- 'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക'; കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍
- കേരളത്തെ അടുത്തറിഞ്ഞ് സണ്ണി ലിയോണ്‍, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍
- ബൈക്ക്,കാര്‍ ചേസിങ്ങിന്റെ കാലം കഴിഞ്ഞു, ബസ് ചേസിങ്ങുമായി അജിത്ത് !
- സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും
- സൂര്യയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ രജീഷ വിജയന്‍, പുത്തന്‍ ചിത്രം ചിത്രമൊരുങ്ങുന്നു
കേരളത്തില്‍ ചുമ്മാ വന്നതല്ല,കാര്‍ ചേസിങ് പഠിച്ച് സണ്ണി ലിയോണ്‍
മമ്മൂട്ടിയുടെ മധുര രാജയില്‍ അതിഥിയായാണ് സണ്ണി ലിയോണ്‍ എത്തിയതെങ്കില്‍ ഇത്തവണത്തെ വരവ് ഗംഭീരമാക്കാന്‍ തന്നെയാണ് നടി തീരുമാനിച്ചിരിക്കുന്നത്. ഷെരോ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി താരം വേഷമിടും. മാത്രമല്ല സിനിമയില്‍ അടിപൊളി കാര്‍ ചേസിങ് ഒക്കെയുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് സണ്ണി. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വളരെ അനായാസമായാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് നടി കാറ് ഒട്ടിക്കുന്നത്.
കുട്ടനാടന്‍ മാര്‍പാപ്പ ഒരുക്കിയ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെരോ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ്. സിനിമയിലെ കഥ തന്നെ ആകര്‍ഷിച്ചതെന്ന് നടി പറഞ്ഞു.