കേരളത്തെ അടുത്തറിഞ്ഞ് സണ്ണി ലിയോണ്‍, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (15:47 IST)

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തി. ഇത്തവണത്തെ വരവ് ഇത്തിരി സ്‌പെഷ്യലാണ്. കേരളത്തിന്റെ ശുദ്ധവായുവും പ്രകൃതിഭംഗിയും താന്‍ ആവോളം ആസ്വദിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് നടി സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.തന്റെ വരാനിരിക്കുന്ന മലയാള ചിത്രമായ 'ഷീറോ'യുടെ ചിത്രീകരണത്തിനു വേണ്ടിയാണ് നടിയുടെ ഇത്തവണത്തെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. സൗത്ത് ഇന്ത്യന്‍ വനിതയായി നടി അഭിനയിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.സണ്ണി ലിയോണിനെ വെള്ളിത്തിരയില്‍ കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :