ബൈക്ക്,കാര്‍ ചേസിങ്ങിന്റെ കാലം കഴിഞ്ഞു, ബസ് ചേസിങ്ങുമായി അജിത്ത് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (11:04 IST)

അജിത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ നിറച്ചാണ് സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. ആക്ഷന്‍ മാത്രമല്ല ചേസിങ് അംഗങ്ങളും ഏറെയാണ്. ബൈക്ക്,കാര്‍ ചേസിങ്ങിന്റെ കാലം കഴിഞ്ഞുവെന്നും ആദ്യമായി ബസ് ചേസിങ്ങുമായി അജിത്ത് ഈ ചിത്രത്തിലൂടെ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫാന്‍സിനെ ഹരം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്‍ രംഗം ആണെന്നാണ് കേള്‍ക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന നടന്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തതെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ വെളിപ്പെടുത്തിയിരുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :