'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക'; കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (12:32 IST)

കേരളത്തെ ഒരുപാട് സ്‌നേഹിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് സണ്ണി ലിയോണ്‍. തന്റെ ആരാധകരോട് കേരളത്തിലെ വിശേഷങ്ങള്‍ ഓരോന്നും നടി പങ്കുവയ്ക്കാറുണ്ട്. കേരളത്തിന്റെ ശുദ്ധവായുവും പ്രകൃതിഭംഗിയും താന്‍ ആവോളം ആസ്വദിക്കുകയാണെന്ന് സണ്ണി പറഞ്ഞിരുന്നു. പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് നടി എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക. പുഞ്ചിരിക്കൂ'- സണ്ണി ലിയോണ്‍ കുറിച്ചു.

ചിത്രം പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ കേരളത്തിലെ ഫോട്ടോകള്‍ വൈറലായി മാറി. 'ഷീറോ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടി എത്തിയത് എന്നാണ് വിവരം.ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :