അനുബന്ധ വാര്‍ത്തകള്‍
- രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം തുറന്നുപറയാം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസ്: തരൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
- 19കാരനുമായുള്ള ലൈംഗിക ബന്ധം തന്റെ സമ്മതത്തോടെ എന്ന് 15കാരി: തർക്ക വിഷയമായി തുടരുന്നു എന്ന് കോടതി
- നടി സണ്ണി ലിയോണിയെ കേരള ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
- മദ്യലഹരിയില്‍ സഹോദരനെ കൊലപ്പെടുത്തിയ 34 കാരന് പത്ത് വര്‍ഷം തടവ്
സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും
സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നുപരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണിലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 2016മുതല്‍ 12തവണയായി 29ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. എന്നാല്‍ സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് സണ്ണിലിയോണ്‍ മൊഴി നല്‍കിയത്. കരണ്‍ജിത്ത് കൗര്‍ വോറ എന്ന പേരിലാണ് ജാമ്യാപേക്ഷ നടി നല്‍കിയത്.