അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് അറിയില്ലായിരുന്നു: ലക്കി ഭാസ്കറിന്റെ സംവിധായകൻ പറയുന്നു
- ദേവയായി ദുൽഖർ, സൂര്യ ആയി ആര്? ദളപതി റീമേക്ക് ചെയ്താൽ രജനികാന്തായി ആ നടൻ വേണമെന്ന് ദുൽഖർ സൽമാൻ
- അടുത്ത ജന്മം എന്റെ അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിൽ ആ നടിയുടെ മകളായി ജനിക്കണം: മഞ്ജു പിള്ള
- ജോജുവിനോട് പറയാനുള്ളത് മമ്മൂട്ടി അന്ന് പറഞ്ഞത്...
- അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലായിരുന്നു, സിനിമയിലെ സുഹൃത്തിനോടു കടം ചോദിച്ചു; കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
'ഐശ്വര്യ റായിയെ ഏറെ പീഡിപ്പിച്ചു, തോളെല്ല് ഓടിച്ചു': സൽമാൻ ഖാനെതിരെ മുൻകാമുകി
തൊണ്ണൂറുകളുടെ അവസാനത്തിൽ സൽമാൻ ഖാനുമായി ഐശ്വര റായ് കടുത്ത പ്രണയത്തിലായിരുന്നു. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച ഇവർ രഹസ്യമായി വിവാഹിതരായെന്നും ന്യൂയോർക്കിൽ വെച്ച് ഹണിമൂൺ ആഘോഷം കഴിഞ്ഞുവെന്നുമൊക്കെയുള്ള ഗോസിപ്പുകൾ ഒരുകാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ, സൽമാൻ ഖാൻ ഐശ്വര്യ റായിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതാണ് ഇവരുടെ ബ്രേക്ക് അപ്പിന് കാരണവും. സൽമാൻ ഐശ്വര്യയെ പീഡിപ്പിച്ചിരുന്നുവെന്നത് കിംവദന്തി മാത്രമായിരുന്നു. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് സൽമാന്റെ മുൻകാമുകി സോമി അലി.
നടിയും മോഡലുമായ സോമി അലി എട്ട് വർഷത്തോളം സൽമാൻ ഖാന്റെ കാമുകി ആയിരുന്നു. സൽമാൻ ഖാനിൽ നിന്നും കടുത്ത ശാരീരിക പീഡനങ്ങൾ നേരിട്ടുണ്ട് എന്നാണ് സോമി അലി പറയുന്നത്. താൻ മാത്രമല്ല ഐശ്വര്യ റായ്‌യും കടുത്ത പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. തന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും (സൽമാൻ ഖാന്റെ മുൻ കാമുകിമാരായ സംഗീത ബിജ്ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാൽ, ഐശ്വര്യ റായ്‌യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട് എന്ന് സോമി പറയുന്നു.
സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.
കത്രീനയോട് എന്താണ് ചെയ്തതെന്ന് അറിയില്ല. സൽമാൻ ചെയ്തതു വച്ചുനോക്കിയാൽ ബിഷ്ണോയ് അയാളെക്കാൾ എത്രയോ നല്ലയാളാണ്. ഒരിക്കൽ സൽമാൻ എന്നെ മർദിച്ചപ്പോൾ എന്റെ വീട്ടുകാർ വാതിലിൽ മുട്ടി വെറുതെ വിടാൻ കേണപേക്ഷിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. നടി തബു വരെ എന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്.
കടുത്ത പുറംവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്നു ഞാൻ. ആ സമയത്താണ് തബു വരുന്നത്. എന്റെ അവസ്ഥ കണ്ട് അവൾ കരഞ്ഞു. എന്നാൽ, സൽമാൻ തന്നെ കാണാൻ വരികയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. സൽമാൻ ഖാനിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് എന്റെ അമ്മയ്ക്കും ഉറ്റ സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളു.
സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.