അടുത്ത ജന്മം എന്റെ അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിൽ ആ നടിയുടെ മകളായി ജനിക്കണം: മഞ്ജു പിള്ള

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2024 (08:23 IST)
തട്ടിയും മുട്ടിയും എന്ന പരിപാടിയിലൂടെ ശ്രദ്ധേയ ആയ ആളാണ് മഞ്ജു പിള്ള. പിന്നീട് നിരവധി സിനിമകൾ ചെയ്‌തെങ്കിലും ഹോം എന്ന ചിത്രത്തിലെ പ്രകടനം മഞ്ജു പിള്ളയ്ക്ക് പ്രത്യേക ജനശ്രദ്ധ നേടിക്കൊടുത്തു. ഹോമിന് ശേഷം കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന് ലഭിച്ചത്. മഞ്ജു പിള്ളയ്ക്ക് അടുപ്പമുള്ളവരിൽ മുൻപന്തിയിൽ ഉള്ള ആളാണ് കെ.പി.എ.സി ലളിത. തങ്ങൾ തമ്മിൽ അമ്മ-മകൾ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള പറയുന്നു.

'ലളിതാമ്മയെ നേരിട്ട് ആദ്യമായി കണ്ട ദിനം എനിക്ക് മറക്കാൻ കഴിയില്ല. ആദ്യ കാഴ്ചയിൽ തന്നെ എന്നെ ചേർത്തുപിടിച്ചു. ശേഷം അമ്മയുടെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ വളരെ അടുത്തു. എനിക്ക് ഒരു അമ്മയെ പോലെ തന്നെയായിരുന്നു. ഒരുപാട് വഴക്ക് പറയുമായിരുന്നു. ഞാൻ ഭക്ഷണം കളയുന്നതിന് വഴക്ക് പറയും. ഡയറ്റ് എടുക്കുന്നതിന് വഴക്ക് പറയും. കഴിഞ്ഞ ജന്മത്തിൽ എന്റെ അമ്മ ആയിരുന്നിരിക്കാം. നമ്മുടെ അമ്മ വഴക്ക് പറഞ്ഞാൽ നമുക്ക് ദേഷ്യം വരുമോ? അതുപോലെ തന്നെയാണ് ലളിതാമ്മയും.

എന്നോട് ലളിതാമ്മയ്ക്ക് വല്യ സ്നേഹമായിരുന്നു. എവിടെ പോയാലും ഡ്രെസും ഒർണമെന്റ്സും ഒക്കെ വാങ്ങിത്തരും. ഞാൻ എപ്പോഴും പറയാറുണ്ട്. അടുത്ത ജന്മത്തിൽ എനിക്ക് എന്റെ അമ്മയുടെ വയറ്റിൽ ജനിക്കാൻ പറ്റില്ലായെങ്കിൽ ലളിതാമ്മയുടെ മകളായി ജനിച്ചാൽ മതി. അത്രയ്ക്ക് അടുപ്പമായിരുന്നു തമ്മിൽ', മഞ്ജു പിള്ള പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്
പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന്, കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത
റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ഇതിന് പുറമെ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ചില അനാവശ്യ വ്യക്തികള്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തി മുന്‍ഗണന ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...