1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Siddharth Menon Marriage

സിദ്ധാർഥ് മേനോൻ വിവാഹിതനായി; വധു മറാത്തി നടി

തൻവിയുടെ ചിത്രം പങ്കുവെച്ചതാണ് ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന കാര്യം താരം അറിയിച്ചത്.

Siddharth Menon
ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് വധു. ഇരുവരും അടുത്ത സുഹൃത്തുക്കളായി പങ്കുവച്ചത്. തൻവിയുടെ ചിത്രം പങ്കുവെച്ചതാണ് ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന കാര്യം താരം അറിയിച്ചത്. 
 
എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്, എന്നാൽ, ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാട്ട്ണർ ഇൻ ക്രൈം. തൻവിയുടെ ചിത്രം പങ്കുവച്ചു കൊണ്ട് സിദ്ധാർത്ഥ് കുറിച്ചു. 
 
തൈക്കുടം ബ്രിഡ്‌ജിലൂടെയാണ് സിദ്ധാർഥ് ശ്രദ്ധേയനാവുന്നത്. 
 
അടുത്ത ലേഖനം
ഗർഭിണിയാണോ?; സംശയങ്ങൾക്ക് മറുപടി നൽകി പ്രവീണ