പെണ്ണ് കിട്ടാത്തവരെ കല്യാണം കഴിപ്പിക്കുന്ന ‘ക്വട്ടേഷൻ’ ഏറ്റെടുത്ത് കുടുംബശ്രീ !

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (15:58 IST)
പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്ക് വിവാഹം നടത്തിക്കൊടുക്കാൻ കുടുംബശ്രീ. ആലപ്പുഴ ജില്ലയിലെ കുമാരപുരത്താണ് കുടുംബശ്രി മാട്രിമോണി ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ പുതുതായി ആരംഭിച്ച മാട്രിമോണിയലിലെ ആദ്യ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ നടത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ആദ്യമായാണ് ഒരു മാട്രിമോണിയലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.

‘ജാതിരഹിതം, സ്ത്രീധന രഹിതം, ആചാര രഹിതം, ലളിത വിവാഹം’ വിവാഹത്തെ കുറിച്ചുള്ള സുരേഷിന്റെ ആശയം സിംപിളാണ്, ഇതിന് പറ്റിയ പെണ്‍കുട്ടിയെ ആണ് ജീവിത പങ്കാളിയായി ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.

കുടുംബശ്രീയുടെ പുതിയ സംരഭത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ തന്നെ ആദ്യ രജിസ്‌ട്രേഷന്‍ നടത്താമെന്ന് പ്രസിഡന്റ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ തന്നെ രജിസ്‌ട്രേഷനും. മാട്രിമോണിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലാണ് നിര്‍വ്വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :